ക്വാൻട്ടം കളിസ്ഥലത്തു വാശിയോടെ വെള്ളം കൊണ്ട് കുട്ടികൾ കളിക്കുന്നു , അപ്പോൾ അറിയാതെ ഗിസ്‌മോയുടെ അകത്തെ യന്ത്രം ജോയ് നനയ്ക്കുന്നു, അങ്ങനെ ഗിസ്‌മോ നിയന്ത്രണം തെറ്റി പ്രവർത്തിക്കുന്നു , താൻ ജോയിയുടെ റോബോട്ടാണെന്നു വിശ്വസിക്കുന്നു ക്രിസിന് പ്രശ്‍നം ശരിയാക്കാൻ പറ്റാത്തത് കൊണ്ട് ജോയിയോട് കോപിക്കുന്നു.അവൻ അവളെ ഒരിക്കലും ക്ഷമിക്കില്ല എന്ന് പറയുന്നു. സൂപ്പർബുക്ക് ഇടപെട്ട് കുട്ടികളെ യാക്കോബിൻ്റെയും ഏശാവിൻ്റെയും കാലത്തിലേക്ക് കൊണ്ടുപോകുന്നു.രണ്ടു സഹോദരന്മാരും പല കാര്യങ്ങളെപ്പറ്റിയും മത്സരിക്കുന്നു.എന്നാൽ ഏശാവ് തൻ്റെ ജ്യേഷ്ഠാവകാശം കളയുകയും യാക്കോബ് തൻ്റെ അപ്പനിൽ നിന്ന് അനുഗ്രഹം തട്ടിയെടുക്കുകയും ചെയ്തപ്പോൾ അവർ വളരെ വർഷങ്ങൾ പിണങ്ങി ജീവിച്ചു. ക്രിസും ജോയിയും ഈ രണ്ടു സഹോദരന്മാരുടെ ഇടയിലുള്ള വൈരാഗ്യവും അത് നിമിത്തം വർഷങ്ങളോളം ഉണ്ടായ വേർപാടിനും സാക്ഷികളാകുന്നു. ക്രിസ് ജോയിയോട് ക്ഷമിക്കാൻ തയ്യാറല്ലാത്ത തൻ്റെ മനഃസ്ഥിതിയെ കുറിച്ച് ചിന്തിക്കുന്നുയാക്കോബ് അവസാനം ഏശാവിൻ്റെ അടുത്തേക്ക് തിരിച്ചു പോകുമ്പോൾ അവൻ്റെ സഹോദരൻ തൻ്റെ ഹൃദയത്തിൽ യാക്കോബിനോട് ക്ഷമിക്കാൻ തീരുമാനിക്കുന്നു. ക്രിസ് ഇത് മനസ്സിലാക്കി ജോയിയോടും ക്ഷമിക്കുന്നു.ഇരുവരും വീണ്ടും ഉറ്റമിത്രങ്ങളായി തീരുന്നു.അവർ ഇരുവരും ഒരുമിച്ചു ഗിസ്‌മോയുടെ കേടുവന്ന മൈക്രോചിപ്പ് നന്നാക്കാൻ പരിശ്രമിക്കുന്നു.

